പിടിയിലായ പ്രതികൾ

കഞ്ചാവുമായി നാല്​ യുവാക്കൾ പിടിയിൽ


പു​ന​ലൂ​ർ: ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ളെ പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പി​റ​വ​ന്തൂ​ർ വെ​ട്ടി​ത്തി​ട്ട ആ​ദ​ർ​ശ് ഭ​വ​നി​ൽ അ​ന​ന്തു (21), പി​റ​വ​ന്തൂ​ർ വാ​ഴ​ത്തോ​പ്പ് ജി​ബി നി​വാ​സി​ൽ ജി​ബി (36), ജി​തി (33), പി​റ​വ​ന്തൂ​ർ വാ​വ​റ വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ മി​ഥു​ൻ (27) എ​ന്നി​വ​രാ​ണ് കാ​റി​ൽ ക​ഞ്ചാ​വു​മാ​യി യാ​ത്ര ചെ​യ്യ​വെ, പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ട്. ക​ഞ്ചാ​വി​െൻറ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​സ്.​ഐ ശ​ര​ലാ​ൽ പ​റ​ഞ്ഞു. അ​യ​ൽ സം​സ്ഥാ​ന​ത്തു​നി​ന്ന്​ ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. ഗ്രേ​ഡ് എ​സ്.​ഐ ഷാ​ജ​ഹാ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, ഗോ​പ​കു​മാ​ർ, ര​ഞ്ജി​ത്ത്, അ​ൻ​സ​ർ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.



Tags:    
News Summary - Four youths arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.