ആര്യങ്കാവിൽ യൂക്കാലി തോട്ടത്തിലെ കാട്ടുതീ
Posted On
date_range Updated On
date_range ആര്യങ്കാവിൽ യൂക്കാലി തോട്ടത്തിൽ തീപിടിച്ച് നാശം
പുനലൂർ: ആര്യങ്കാവ് വനം റേഞ്ച് ഓഫിസിനു സമീപം കരയാളർമെത്ത് ഭാഗത്ത് യൂക്കാലി തോട്ടത്തിൽ തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തോട്ടത്തിൽനിന്നും തീയുംപുകയും ഉയർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വനപാലകരെ അറിയിച്ചതിനെ തുടർന്ന് റേഞ്ച് ഓഫിസറും സംഘവും എത്തി വൈകീട്ടോടെ തീയണച്ചു. തോട്ടത്തിൽ ഏക്കർ കണക്കിന് ഭാഗത്ത് അടിക്കാടടക്കം കത്തിനശിച്ചു. കാട്ടുതീ പിടിക്കാതിരിക്കാൻ വേനലിന് മുമ്പ് ഫയർ ലൈൻ തെളിച്ചിരുന്നു. കൂടാതെ, കാവലിനായി വാച്ചറെ നിയമിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.