Posted On
date_range Updated On
date_range ആര്യങ്കാവിൽ മയക്കുഗുളികകൾ പിടികൂടി
പുനലൂർ: തമിഴ്നാട്ടിൽനിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 864 മയക്കുഗുളികകൾ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി.
വേദന സംഹാരി ഗുളികകളാണ് പിടികൂടിയത്. വാഴക്കുല കയറ്റി വാളകത്തേക്ക് വന്ന ലോറിയിൽ ഡ്രൈവറുടെ കാബിനിൽ നിന്നാണ് ഗുളിക കണ്ടെടുത്തത്.
ചെങ്കോട്ട പെട്രോൾ ബങ്കിന് സമീപത്ത് ലോറി നിർത്തിയപ്പോൾ രണ്ട് യുവാക്കൾ ഏൽപിച്ച പൊതി ലോറി ഉടമ അറിയിച്ചതനുസരിച്ച് വാങ്ങിയതാെണന്ന് ഡ്രൈവർ തൃഞ്ചെന്തൂർ സ്വദേശി ശെന്തിൽ മുരുകൻ പറഞ്ഞു.
പിടിച്ചെടുത്ത ഗുളികയും ലോറിയും അഞ്ചൽ എക്െസെസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.