ദേശീയപാതയിൽ ഒറ്റക്കല്ലിൽ ലോറികൾ കൂട്ടിയിടിച്ചുള്ള അപകടം
Posted On
date_range Updated On
date_range ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്
പുനലൂർ: ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിൽ ഒറ്റക്കൽ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപം വെള്ളിയാഴ്ച പുലർച്ച രണ്ടോടെയായിരുന്നു അപകടം. ആലങ്കുളത്തുനിന്ന് കൊല്ലത്ത് സിമൻറുമായി വന്ന ലോറിയും ഇവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയ കാലി ലോറിയുമാണ് കൂട്ടിയിടിച്ചത്. സിമൻറ്ലോറിയുടെ ഡ്രൈവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ലോറികളുടെയും മുൻവശം പൂർണമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.