അറസ്റ്റിലായ
മുകേഷ്
Posted On
date_range Updated On
date_range നിരവധി കേസുകളിലെ പ്രതി പുനലൂരിൽ പിടിയിൽ
പുനലൂർ: മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാളക്കോട് താമരപ്പള്ളി പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ പി. മുകേഷ് (32) ആണ് പിടിയിലായത്. ആഗസ്റ്റിൽ ഇയാളും കൂട്ടാളികളും ചേർന്ന് പുനലൂർ കൂനംകുഴിയിൽ നിന്ന് ബൈക്ക് മോഷണം നടത്തി ഒളിവിൽ പോകുകയായിരുന്നു. കലയനാട് നിന്ന് ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പിടികൂടിയ സമയം ഇയാൾ അരയിൽ കരുതിയിരുന്ന കത്തി എടുത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ ആറുമാസം മുമ്പ് പത്തനാപുരം സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ചു.
ആ കേസിലും കാസർകോട് ചീമേനി പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലും ഉൾപ്പടെ ജാമ്യത്തിൽ കഴിഞ്ഞു വരുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.