പൊലീസിനെ ആക്രമിച്ച സംഘത്തിലെ മൂന്നാമനും പിടിയിൽ
പുനലൂർ: ചാരായവാറ്റുകേന്ദ്രത്തിൽ റെയ്ഡിനെത്തിയ തെന്മല സി.ഐെയയും സംഘെത്തയും ആക്രമിച്ച കേസിൽ മൂന്നാമത്തെ പ്രതിെയയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒറ്റക്കൽ പാറക്കടവ് നെല്ലിക്കൽ മേലതിൽവീട്ടിൽ അനിൽകുമാർ (46) ആണ് പിടിയിലായത്. തെന്മല പൊലീസ് സ്പെഷൽ സ്ക്വാഡ് വെള്ളിയാഴ്ച വൈകീട്ട് കരവാളൂരിലെ ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഭാര്യെയയും മക്കെളയും ആസിഡ് ഒഴിച്ച് അപായപ്പെടുത്തൽ,
പൊലീസുകാരനെ തലക്കടിച്ച് പരിക്കേൽപ്പിക്കൽ, നിരവധി അബ്കാരി കേസ് എന്നിവയിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആക്രമണസംഘത്തിൽപ്പെട്ട പാറക്കടവ് സ്വദേശികളായ വാസു, വിഷ്ണു എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് സി.ഐയും സംഘവും പാറക്കടവിലെ വ്യാജവാറ്റുകേന്ദ്രം റെയ്ഡ് ചെയ്യാൻ എത്തിയപ്പോൾ ഇവർക്കുനേരെ കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷം ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.