പിടിയിലായ യുവാവ്, പൊലീസ് പിടികൂടിയ നാടൻ തോക്കും മറ്റ് ആയുധങ്ങളും
Posted On
date_range Updated On
date_range ലൈസൻസ് ഇല്ലാത്ത തോക്കുമായി ഒരാൾ പിടിയിൽ
പുനലൂർ: ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും മറ്റ് മാരകായുധങ്ങളുമായി ഒരാളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റക്കൽ സ്വദേശി കൊളമ്പി തമ്പിയാണ് പിടിയിലായത്. നാടൻ തോക്ക്, തിരകൾ, ഗൂർഖ കത്തി എന്നിവ ഇടമണ്ണിലെ ഇയാളുടെ വാടകവീട്ടിൽനിന്ന് കണ്ടെത്തി. അബ്കാരി ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞമാസവും ഉറുകുന്നിൽനിന്ന് നാടൻതോക്കുമായി മറ്റൊരു സംഘത്തെ തെന്മല പൊലീസ് പിടികൂടിയിരുന്നു. വന്യമൃഗവേട്ടക്ക് ഉപയോഗിക്കുന്നതാണ് തോക്കുകൾ എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.