ആര്യങ്കാവിൽ എക്സൈസ് സംഘം പിടികൂടിയ പാൻമസാലയും പ്രതികളും
Posted On
date_range Updated On
date_range ആര്യങ്കാവിൽ 300 കിലോ നിരോധിത പുകയില ഉൽപന്നം പിടികൂടി
പുനലൂർ: തമിഴ്നാട്ടിൽനിന്ന് ചരക്കുലോറിയിൽ കൊണ്ടുവന്ന 300 കിലോയോളം നിരോധിത പുകയില ഉൽപന്നം ആര്യങ്കാവിൽ എക്സൈസ് സംഘം പിടികൂടി.
സംഭവത്തിൽ ചെങ്കോട്ട വല്ലം സ്വദേശികളായ രാമൻ, വിഘ്നേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മഞ്ഞൾ വേസ്റ്റിെൻറ മറവിൽ വെള്ളിയാഴ്ച രാത്രിയിലാണ് ഇത് കൊണ്ടുവന്നത്. 50 കിലോഗ്രാം തൂക്കം വരുന്ന ആറ് ചാക്കുകളിൽ നിറച്ചായിരുന്നു കടത്ത്.
ചെക്പോസ്റ്റ് ഇൻസ്പെക്ടർ സി.ബി. വിജയകുമാറിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. ഇൻസ്പെക്ടർ വിനോദ് ശിവറാം, പ്രിവൻറിവ് ഓഫിസർ ഷിഹാബുദീൻ, സി.ഇ.ഒമാരായ വിനു, നന്ദകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.