ആൻറണി, വിനീത് വിക്രമൻ
കൊല്ലം: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് അന്വേഷിക്കാനെത്തിയ പൊലീസ് വാഹനം എറിഞ്ഞുതകർത്ത കേസിലെ പ്രതികൾ പിടിയിൽ. നീണ്ടകരയിൽ ഓട്ടോൈഡ്രവറായി ജോലി നോക്കുന്ന ശക്തികുളങ്ങര കന്നിമേൽ സ്വദേശി വിനീത് വിക്രമൻ (35 -വിനോദ്), ആലപ്പുഴ കൈനകരി സ്വദേശി ആൻറണി (27 -വിനു) എന്നിവരാണ് ചൊവ്വാഴ്ച രാവിലെ പിടിയിലായത്.
പ്രതികളെ മജിസ്േട്രറ്റിെൻറ മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ശക്തികുളങ്ങര ഇൻസ്പെക്ടർ എസ്.ടി. ബിജുവിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ വി. അനീഷ്, അബ്ദുൽ സലിം, സി.പി.ഒ ഉണ്ണികൃഷ്ണൻ നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഞായറാഴ്ച രാത്രി 10ന് ശക്തികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പൊതുസ്ഥലത്ത് മദ്യപാനം നടക്കുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്.പൊലീസിനെ കണ്ട് ചിതറിയോടിയശേഷം മറഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു. കൺേട്രാൾ റൂം വാഹനത്തിെൻറ പുറകുവശത്തെ ചില്ലുകൾ പൂർണമായും പൊട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.