പത്തനാപുരം താലൂക്കുതല പട്ടയവിതരണം കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ

ഉദ്​ഘാടനം ചെയ്യുന്നു

വേങ്ങൂർ മലയിലെ 691 കൈവശക്കാർക്ക് പട്ടയം സ്വന്തം

ഓയൂർ: സ്വന്തമായി ഭൂമിയെന്ന ഇളമാട് പഞ്ചായത്തിലെ വേങ്ങൂർ മലയിലെ താമസക്കാരുടെ സ്വപ്നം യാഥാർഥ്യമായി. ഇവിടത്തെ കുടുംബങ്ങൾക്കുള്ള പട്ടയവിതരണം ഉദ്​ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈൻ വഴി നടത്തി. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വേങ്ങൂർ മലയിലെ താമസക്കാരായ 488 കുടുംബങ്ങളിലെ 691 കൈവശക്കാർക്കാണ് പട്ടയം നൽകിയത്. എട്ട് മുതൽ 11 വ​െരയുള്ള തീയതികളിൽ ഇളമാട് വില്ലേജിൽ ​െവച്ച് പട്ടയങ്ങൾ ഉടമകൾക്ക് കൈമാറുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവർക്ക് അഞ്ച് സെൻറ് മുതൽ 1.5 ഏക്കർ വരെ ഭൂമിയാണ് നൽകുന്നത്. ആകെ 153 ഏക്കർ ഭൂമിയാണ് വിതരണം ചെയ്തത്. മന്ത്രിസഭ തീരുമാനമുണ്ടായി ഒരു മാസത്തിനുള്ളിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയവിതരണം നടത്തിയത്. 

പതിറ്റാണ്ടുകളുടെ നിയമപോരാട്ടം: കുഞ്ഞൻ സത്യന് സ്വന്തം ഭൂമിയായി

കൊല്ലം: പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കുഞ്ഞൻ സത്യന് സ്വന്തം ഭൂമിയായി. ഇളമാട് പഞ്ചായത്തിലെ വേങ്ങൂർ മലയിലെ 50 സെൻറ് ഭൂമിയാണ്‌ സംസ്ഥാന സർക്കാറിെൻറ പട്ടയമേളയിലൂടെ കുഞ്ഞൻ സത്യന് ലഭിച്ചത്. സ്വന്തം ഭൂമിക്കായി കുഞ്ഞൻ സത്യൻ കയറിയിറങ്ങാത്ത ഓഫിസുകളില്ല.

വേങ്ങൂർ മലയിലാണ് ഇവരുടെ ഭൂമി. വേങ്ങൂർ മലയിലെ 64.55 ഹെക്ടർ കൃഷിയുക്ത വനഭൂമി 1970ൽ റവന്യൂവകുപ്പിന് കൈമാറിയിരുന്നു. 1974ൽ ഈ ഭൂമി 75 വിമുക്ത ഭടന്മാർക്ക് നൽകാൻ ഭരണകൂടം തീരുമാനിച്ചു. എന്നാൽ 500ലധികം കുടുംബങ്ങൾ മലയിലെ റവന്യൂഭൂമി കൈയേറി താമസം ആരംഭിച്ചിരുന്നു.

ഇവരെ ഒഴിപ്പിച്ച്​ ഭൂമി വീണ്ടെടുക്കാൻ സാധിക്കാതെ വന്നു. ഇതിനെതുടർന്ന് 23 വിമുക്ത ഭടന്മാർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. 23 പേർക്കും വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തെ തുടർന്നാണ് പട്ടയം ലഭിക്കുന്നത്. ഇതിൽ ആറ് പേരുടെ പട്ടയം മുമ്പ്​ വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള 17പേർക്കാണ് ഇപ്പോൾ പട്ടയം ലഭിച്ചിരിക്കുന്നത്.

മുല്ലക്കര രത്നാകരൻ എം.എൽ.എ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ നിരന്തര ചർച്ചകൾ​െക്കാടുവിലാണ് വേങ്ങൂർ മലയിലെ 674 കൈവശക്കാർക്കും 17 വിമുക്തഭടന്മാർക്കും ഭൂമി നൽകാൻ തീരുമാനമായത്. വേങ്ങൂർ മലയിൽ താമസിക്കുന്നവർക്ക് അഞ്ച്​ സെൻറ് മുതൽ രണ്ട്ഏക്കർ വരെ ഭൂമിയാണ്‌ നൽകുന്നത്. ആകെ 155 ഏക്കർ ഭൂമിയാണ് വിതരണം ചെയ്യുന്നത്. മന്ത്രിസഭ തീരുമാനമുണ്ടായി ഒരു മാസത്തിനുള്ളിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയ വിതരണം നടത്തുന്നത്.

പുനലൂരിൽ നൂറിലേറെ പേർക്ക് പട്ടയ​ം

കൊല്ലം: പുനലൂർ താലൂക്കിലെ നൂറിലേറെ കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയായി. പട്ടയങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു.143 കുടുംബങ്ങൾക്കാണ് പുനലൂർ പി.ഡബ്ല്യു.ഡി ​െറസ്​റ്റ്​ ഹൗസിൽ നടന്ന ചടങ്ങിൽ പട്ടയം ലഭിച്ചത്. സ്വന്തം ഭൂമിയെന്ന നാല് പതിറ്റാണ്ടിലേറെയായ ഇവരുടെ സ്വപ്നമാണ് യാഥാർഥ്യമായത്.

പ്രായത്തിെൻറ അവശതകളെ മറന്ന്​ പട്ടയം നേരിട്ട് കൈപ്പറ്റാനെത്തിയ മോഹനൻ നായർ സ്വപ്നങ്ങളുടെ നേർസാക്ഷിയായി. 50 വർഷമായി പട്ടയം കാത്ത് കഴിയുകയായിരുന്നു ആര്യങ്കാവ് വില്ലേജ് പരിധിയിൽ ഉൾപ്പെട്ട മോഹനൻ നായരും കുടുംബവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.