Posted On
date_range Updated On
date_range സൂര്യാഘാതമെന്ന് സംശയം; പറവൂരിൽ കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
പറവൂർ: കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്. കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. തൊഴിൽ സ്‌ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ടോമി കുഴഞ്ഞു വീണത്. പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ന് മരിച്ചു. ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു. മരുമക്കൾ: ബിനോയ്,ലിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.