ഫാക്ടിൽനിന്ന് ഫോസ്ഫോറിക് ആസിഡ് കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

അ​മ്പ​ല​മേ​ട്: എ​ഫ്.​എ.​സി.​ടി കൊ​ച്ചി​ൻ ഡി​വി​ഷ​നി​ലെ ഫോ​സ്ഫോ​റി​ക് ആ​സി​ഡ് ടെ​ർ​മി​ന​ലി​ൽ​നി​ന്ന് 23 ല​ക്ഷം രൂ​പ​വി​ല വ​രു​ന്ന 28 ട​ൺ ഫോ​സ്ഫോ​റി​ക് ആ​സി​ഡ് ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് ലോ​റി ഡ്രൈ​വ​ർ​മാ​രെ അ​മ്പ​ല​മേ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ങ്കാ​ശി ആ​ല​ങ്കു​ളം സ്വ​ദേ​ശി​ക​ളാ​യ മു​ത്തു (31), സൂ​ര്യ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​വ​ർ​ച്ച, കു​റ്റ​കൃ​ത്യ​ത്തി​ന് ഒ​ത്താ​ശ ചെ​യ്യ​ൽ, ഒ​ന്നി​ല​ധി​കം പേ​ർ ചേ​ർ​ന്നു​ള്ള കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ലോ​ഡു​മാ​യി എ​ത്തി​യ ഇ​വ​ർ, ആ​സി​ഡ് പൂ​ർ​ണ​മാ​യി ടെ​ർ​മി​ന​ലി​ൽ ഇ​റ​ക്കാ​തെ വ​ണ്ടി​യി​ൽ​ത​ന്നെ സൂ​ക്ഷി​ക്കു​ക​യും വേ​ബ്രി​ഡ്ജി​ലെ ഭാ​രം അ​ള​ക്കു​ന്ന സം​വി​ധാ​ന​ത്തി​ൽ കൃ​ത്രി​മം കാ​ണി​ച്ച് മു​ഴു​വ​ൻ ആ​സി​ഡും ഇ​റ​ക്കി​യ​താ​യി വ്യാ​ജ​രേ​ഖ ച​മ​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സീ​നി​യ​ർ മാ​നേ​ജ​ർ എ​ൻ. അ​രു​ൺ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്പ​ല​മേ​ട് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​സ​ഫ​ൽ മ​ജീ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വേ​ബ്രി​ഡ്ജി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​നും സ്ഥാ​പ​ന​ത്തി​നു​ള്ളി​ലെ പ​രി​ശോ​ധ​ന​ക​ൾ മ​റി​ട​ക്കാ​നും അ​ക​ത്തു​നി​ന്ന്​ സ​ഹാ​യം ല​ഭി​ച്ചെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്.

ക​മ്പ​നി​യി​ലെ വേ​ബ്രി​ഡ്ജ് ഓ​പ​റേ​റ്റ​ർ​മാ​ർ, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടോ എ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ഇ​തി​നാ​യി സം​ഭ​വ​ദി​വ​സ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും വേ​ബ്രി​ഡ്ജി​ലെ ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ട്രി​ക​ളും ക​സ്റ്റ​ഡി​യി​ലു​ള്ള ഡ്രൈ​വ​ർ​മാ​രു​ടെ ഫോ​ൺ വി​വ​ര​വും പ​രി​ശോ​ധി​ക്കും.

Tags:    
News Summary - Two arrested for attempting to smuggle phosphoric acid from FACT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.