പടിഞ്ഞാറെ കല്ലട: കടപ്പാക്കുഴിയിൽ അമിതഭാരം കയറ്റി വന്ന വാഹനം പ്രദേശവാസികൾ തടഞ്ഞു. തകർന്ന് വീഴാറായ കടപ്പാക്കുഴി പാലത്തിലൂടെ വന്ന ടോറസ് ആണ് തടഞ്ഞത്.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗത്തിന്റെ പരിശോധനയിൽ പാലത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഏഴ് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനം വന്നാൽ നടപടി എടുക്കുന്നതിന് ഇൻഫർമേഷൻ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് വാഹനങ്ങൾ അപകടകരമാംവിധം കടന്നുപോകുന്നത്.
സുഭാഷ് എസ്. കല്ലട, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണകുമാർ, ഗോപാലകൃഷ്ണൻ, സജു ദാവീദ്, ദിനേശൻ, ശശിധരൻ, മണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. വിവരം അറിഞ്ഞെത്തിയ പൊലീസ് വാഹനം കയറ്റിവിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അംഗങ്ങളായ ബി. തൃദീപ് കുമാർ, ഓമനക്കുട്ടൻ പിള്ള, സുധ, അംബികാകുമാരി എന്നിവർ സ്ഥലത്തെത്തി പൊലീസുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.