കോവിഡ് ഭീതിക്കിടെ കുടിയിറക്ക് ഭീഷണി

കുന്നിക്കോട്: കോവിഡ് രോഗഭീതിക്കിടെ പുറമ്പോക്ക് നിവാസികളോട് ഒഴിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പിെൻറ നോട്ടീസ്. വിളക്കുടി പഞ്ചായത്തിലെ സര്‍ക്കാര്‍മുക്ക് ചുമടുതാങ്ങി പ്രദേശത്തെ 13 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

ഇതില്‍ നാല് വീടുകളും രണ്ട് കടകളും ഏഴ് വീടുകളുടെ മതിലും ഉള്‍പ്പെടുന്നു. വര്‍ഷങ്ങളായി സര്‍ക്കാര്‍ മുക്ക് വെട്ടിയില്‍ റോഡിെൻറ സമീപത്താണ് ഇവര്‍ താമസിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ്​ റോഡ് വീതികൂട്ടലിനായി സര്‍വേ നടന്നിരുന്നു. ഇതിെൻറ ഭാഗമായാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.

പൊതുമരാമത്ത് വകുപ്പിെൻറ വികസനങ്ങള്‍ക്ക് വേണ്ടിയാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റവന്യൂ വക ഭൂമിയിലുള്ള അനധികൃത കെട്ടിടങ്ങളും മതിലും ഏഴ് ദിവസത്തിനകം പൊളിച്ചു മാറ്റണമെന്നാണ് അറിയിപ്പ് നല്‍കിയത്. ലോക്ക് ഡൗണും കണ്ടെയ്​ൻമെൻറ് സോണും ആയതിനാല്‍ ഈ പ്രദേശത്തെ താമസക്കാരെല്ലാം എറെ ബുദ്ധിമുട്ടിലാണ്.

ഈ സാഹചര്യത്തിലാണ് അടിയന്തരമായി വീട് മാറിത്തരണമെന്ന അറിയിപ്പും എത്തിയത്. പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പുതിയ സ്ഥലവും വീടും നല്‍കുമെന്ന് വിളക്കുടി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു. പദ്ധതി പ്രാബല്യത്തില്‍ വരുന്നതു വരെ ഈ കുടുംബങ്ങളെ ഇവിടെ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റിയിലാണ് തീരുമാനമായത്. ഇതിെൻറ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് അജിമോഹന്‍ തഹസില്‍ദാര്‍ക്ക് നിവേദനവും നല്‍കി.

Tags:    
News Summary - Order to vacate house in covid pandemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.