കൊല്ലം: കോവിഡ് ടി.പി.ആർ നിയന്ത്രിലാക്കുന്നത് ലക്ഷ്യമിട്ടുള്ള പൊലീസിെൻറ ഓപറേഷൻ ടാർജറ്റ് 5ന് കൊല്ലത്ത് തുടക്കമായി. തിരുവനന്തപുരം റേഞ്ച് പരിധിയിൽ ടി.പി.ആർ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തുന്നതിന് ഡി.ഐ.ജി കെ. സഞ്ജയ്കുമാറിെൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയാണിത്. വ്യാഴാഴ്ച ആരംഭിച്ച പദ്ധതി ആഗസ്റ്റ് അഞ്ച് വരെ നീളും.
കോവിഡ് വ്യാപനം തടയുന്നതിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന പൊലീസുദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജന സഹകരണത്തോടെ അതാത് പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യങ്ങൾക്കനുസൃതമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കായിരിക്കും ചുമതല. ഏറ്റവും കുറഞ്ഞ എൻഫോഴ്സ്മെൻറിൽ പൊതുജന പങ്കാളിത്തത്തോടെ വ്യാപകമായ അവബോധവും വഴി സാമൂഹിക കൂടിച്ചേരലുകൾ ഒരാഴ്ചത്തേക്ക് നിയന്ത്രിച്ച് വ്യാപനം കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പ്രതിരോധ നടപടികളുടെ ഭാഗമായി 4214 പേർക്കെതിരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സിറ്റി പൊലീസ് നടപടി സ്വീകരിച്ചത്. ക്വാറൻറീൻ ലംഘനത്തിന് 17 പേർക്കെതിരെ നടപടി സ്വീകരിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച 276 വാഹനങ്ങൾ പിടിച്ചെടുത്ത് 98 സ്ഥാപനങ്ങൾ അടപ്പിച്ചു. നിയന്ത്രണം ലംഘിച്ച 391 പേരെ അറസ്റ്റ് ചെയ്തു. ശരിയായ വിധം മാസ്ക് ധരിക്കാതിരുന്ന 1886 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 1937 പേർക്കെതിരെയും നടപടി സ്വീകരിച്ചു. മതിയായ ജാഗ്രത പുലർത്താതിരുന്ന 14510 പേരെ താക്കീത് ചെയ്തതായും സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.