കൊല്ലം: 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസവകുപ്പും പോസ്റ്റൽ വകുപ്പും സംയുക്തമായി '2047 ലെ ഇന്ത്യ -എന്റെ വീക്ഷണത്തിൽ'എന്ന വിഷയത്തിൽ നടത്തിയ 75 ലക്ഷം പോസ്റ്റ് കാർഡ് കാമ്പയിനിൽ പ്രധാനമന്ത്രിയുമായി സംവദിക്കാൻ നിരുപാ റോയി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തുനിന്ന് അർഹത നേടിയ ഏക വിദ്യാർഥിയാണ്.
രാജ്യത്തെ എല്ലാ സ്കൂളുകളിൽ നിന്നും 75 ലക്ഷം കുട്ടികൾ പ്രധാനമന്ത്രിക്ക് എഴുതിയ കത്തുകളിൽനിന്നുമാണ് പുനലൂർ ഫാത്തിമ പബ്ലിക് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയായ നിരുപ തെരഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ നടന്ന സെമിനാറുകൾ, ഡിബേറ്റുകൾ, സിമ്പോസിയങ്ങൾ തുടങ്ങിയവയിലൂടെ ലഭിച്ച പരിശീലനം ഈ നേട്ടത്തിന് സഹായകമായിട്ടുണ്ടെന്ന് നിരുപയും സ്കൂൾ മാനേജർ പ്രഫ. എച്ച്. അസറുദ്ദീനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഐ.എ.എസ് ആണ് തന്റെ ലക്ഷ്യമെന്നും നിരുപ പറഞ്ഞു. പുനലൂർ പുതുവേലിൽ വീട്ടിൽ റോയി വർഗീസിന്റെയും ജെസിയുടെയും മകളാണ്. സ്കൂൾ സീനിയർ പ്രിൻസിപ്പൽ പി. തങ്ങൾകുഞ്ഞ്, പത്തനംതിട്ട - പോസ്റ്റൽ ഡിവിഷൻ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ജോണി ജോസഫ്, പിതാവ് റോയി വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.