ഉപരോധിച്ചു

കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും വൈസ്​പ്രസിഡന്‍റി‍ൻെറ സ്വജനപക്ഷപാതത്തിനുമെതിരെ ഡി.വൈ.എഫ്.ഐ നെടുവത്തൂർ തേവലപ്പുറം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുവത്തൂർ പഞ്ചായത്ത് ഓഫിസ്​ . സി.പി.എം ലോക്കൽ സെക്രട്ടറി കെ.എൽ. ചിത്തിരലാൽ, ഡി.വൈ.എഫ്.ഐ നെടുവത്തൂർ മേഖല സെക്രട്ടറി എസ്​. രാംകുമാർ, തേവലപ്പുറം മേഖല സെക്രട്ടറി സുജിത്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വല്ലം വിഷ്ണു, രമാദേവി, മേഖല പ്രസിഡന്‍റ്​ അക്ഷയ്, ട്രഷറർ വിധു, ശരണ്യ, അക്ഷയ് കൃഷ്ണൻ, ആദർശ്, അഖില, ആതിര, കിരൺ, മനു എന്നിവർ പങ്കെടുത്തു. ---------------------------- പവിത്രേശ്വരത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുന്നു കൊട്ടാരക്കര: പവിത്രേശ്വരം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുന്നു. പഞ്ചായത്തിൽ ഒന്നാംഘട്ടം നടപ്പാക്കിയ ജലജീവൻ പദ്ധതിയിൽ 2100 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായി. ജല ജീവൻ പദ്ധതി ഉൾപ്പെടെ 3200 കുടുംബങ്ങൾക്കാണ് നിലവിൽ കുടിവെള്ളം നൽകിവരുന്നത്. ലോറികളിൽ ടാങ്കർ ഘടിപ്പിച്ച് കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. പഞ്ചായത്ത് കുടിവെള്ളം എത്തിച്ച് നൽകുന്നതിനായി രണ്ടു ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്‍റ്​ വി. രാധാകൃഷ്ണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.