കൊല്ലം: സർക്കാർ നടപടികൾക്കെതിരെ കെ.എസ്.എസ്.പി.എ മേയ് 11ന് നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്‍റെ പ്രചാരണാർഥം ആശ്രാമം പെൻഷൻ ട്രഷറിക്ക് മുന്നിൽ പെൻഷൻകാർ പ്രതിഷേധ സംഗമം നടത്തി. കെ.എസ്.എസ്.പി.എ ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്‍റ് പി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. ബാലചന്ദ്രൻ പിള്ള, ബി. സതീശൻ, സംസ്ഥാന അപ്പീൽ കമ്മിറ്റിയംഗം ജി. യശോധരൻപിള്ള, ജില്ല വൈസ് പ്രസിഡന്‍റ് എൽ. ശിവപ്രസാദ്, ജില്ല ട്രഷറർ ഡി. അശോകൻ, കൊല്ലം നിയോജക മണ്ഡലം പ്രസിഡന്‍റ് മൺറോത്തുരുത്ത് രഘു, എസ്. മധുസൂദനൻ, ജി.എസ്. കാശിനാഥൻ, സുവർണ കുമാരിയമ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.