എ​സ്.​ഐ. നൗ​ഷാ​ദ് കു​ഞ്ഞു​മാ​യി പോ​ളി​ങ്​ സ്റ്റേ​ഷ​ന് മു​ന്നി​ൽ

മാതാവ് വോട്ട് ചെയ്ത് മടങ്ങുംവരെ കൈക്കുഞ്ഞുമായി എസ്.ഐ

കൊട്ടിയം: മാതാവ് വോട്ട് ചെയ്തു മടങ്ങുംവരെ കൈക്കുഞ്ഞിനെ എടുത്ത് പൊലീസ്. തട്ടാമലയിലുള്ള ഇരവിപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ജോനകപ്പുറം സ്വദേശി ഖദീജയുടെ ആറുമാസം പ്രായമായ കുഞ്ഞിനെയാണ് സുരക്ഷാ ഡ്യൂട്ടിക്കെത്തിയ എസ്.ഐ പോളിങ് സ്റ്റേഷനുമുന്നിൽ എടുത്തുകൊണ്ടു നിന്നത്.

മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഇരവിപുരം സ്റ്റേഷനിലെ എസ്.ഐ യായ എ.നൗഷാദാണ് മാതാവ് വോട്ടുചെയ്തു മടങ്ങുംവരെ അവരുടെ കുഞ്ഞുമായി ബൂത്തിനടുത്ത് നിന്നത്. കുഞ്ഞുമായി മാതാവ് ക്യൂവിൽ നിൽക്കവെ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് എസ്.ഐ കുഞ്ഞിനെ വാങ്ങി മാതാവിനെ വോട്ടുചെയ്യാൻ കയറ്റിയത്.

Tags:    
News Summary - SI holds baby until mother returns after voting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.