ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ മ​രു​ങ്കൂ​രി​ൽ ല​ഹ​രി പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ്

ചെ​യ്ത​പ്പോ​ൾ

പിറന്നാൾ ആഘോഷത്തിന്‍റെ മറവിൽ ലഹരി പാർട്ടി; എട്ട് പേർ അറസ്റ്റിൽ

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ മരുങ്കൂരിൽ റിസോട്ടിൽ ശിശുവിന്‍റെ ജന്മദിനാഘോഷത്തിന്‍റെ മറവിൽ വൻ ലഹരിപ്പാർട്ടി. റിസോർട്ട് ഉടമ, കുഞ്ഞിന്‍റെ മാതാപിതാക്കൾ ഉൾപ്പെടെ 77 പേർക്കെതിരെ പൊലീസ് കേസെടുത്തു. എട്ടുപേർ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് റിസോർട്ട് വളഞ്ഞാണ് പൊലീസ് ഇവരെ പിടികൂടിയത്.

രാജു , ഗോകുൽകൃഷ്ണ, ബിഥുൻ, വേലൻസ് പാൽ, ഗോവിന്ദ കൃഷ്ണ, ജയരാജ് സിങ് ചൗഡ, സൗമ്യ, സെയിദ് ഫർഷാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി, വിദേശമദ്യം, സിറിഞ്ചുകൾ തുടങ്ങിയവ കണ്ടെടുത്തു. സാമൂഹിക മാധ്യമം വഴിയുള്ള ക്ഷണം സ്വീകരിച്ച് ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ തമിഴ്നാട്, കേരളം, ബംഗ്ലൂർ, ജപ്പാൻ, യു.കെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആൾക്കാർ എത്തിയതായാണ് വിവരം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Drug party under the guise of birthday celebration; eight people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.