തിമിംഗലത്തെ കടലിലേക്ക് തള്ളിവിടുന്നു
പരവൂർ: പരവൂരിൽ തെക്കുംഭാഗം കടൽതീരത്ത് തിമിംഗലം തീരത്തടിഞ്ഞു. ജീവനുള്ള തിമിംഗലമാണ് തെക്കുംഭാഗം പുത്തൻ പള്ളിക്കു പടിഞ്ഞാറുവശം കരയ്ക്കടിഞ്ഞത്. കടലിൽ ഉപേക്ഷിച്ച വലയിൽ കുരുങ്ങി സഞ്ചരിക്കാൻ കഴിയാതെയാണ് തീരത്ത് എത്തിയത്.
സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചതനുസരിച്ച് അവർ എത്തി കടലിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ആദ്യശ്രമം വിഫലമായി. തുടർന്ന് സമീപത്തായി കടലിൽ സർഫിങ് നടത്തുകയായിരുന്ന വിദേശികളുംകൂടി ചേർന്ന് കടലിലേക്ക് ഒഴുക്കിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.