കുണ്ടറയിലെ കൊട്ടിക്കലാശം
കുണ്ടറ : പതിവിന് വിപരീതമായി കുണ്ടറയിൽ പ്രചാരണത്തിന്റെ അവസാന ലാപ്പ് തണുപ്പനായി. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഉൾപ്പെടെ 15ൽ അധികം അനൗൺസ്മെന്റ് വാഹനങ്ങളും നൂറോളം ഇരുചക്ര വാഹനങ്ങളും തമ്പടിക്കുന്ന കുണ്ടറ മുക്കട ജങ്ഷനിൽ പേരിന് ഇടതിന്റെയും വലതിന്റെയും ഓരോ ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വാഹനം മാത്രമാണ് എത്തിയത്. ആവേശം നിയന്ത്രിക്കാനെത്തിയ വൻ പൊലീസ് സംവിധാനത്തിനും നിന്നിടത്തുനിന്ന് അനങ്ങേണ്ടിവന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.