തേ​വ​ള്ളി ഗ​വ. മോ​ഡ​ൽ ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോ​ങ്​ റൂ​മി​ന് കാ​വ​ൽ​നി​ൽ​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

കൂട്ടലും കിഴിക്കലുമായി മുന്നണികൾ; സ്ഥാനാർഥികൾക്ക് വിശ്രമം

കൊല്ലം: പോളിങ് ശതമാനത്തിലുണ്ടായ കുറവ് ജില്ലയിൽ ശനിയാഴ്ച പുറത്തുവരുന്ന ഫലം ഏതുവിധത്തിലാകുമെന്ന കണക്കുകൂട്ടലിലായിരുന്നു തെരഞ്ഞെടുപ്പ് പിറ്റേന്ന് മുന്നണികൾ. കോർപറേഷനിൽ ഉൾപ്പെടെയുണ്ടായ പോളിങ് ശതമാനത്തിലെ കുറവ് ഫലംനിർണയിക്കുമെന്ന് തിരിച്ചറിഞ്ഞ മുന്നണികൾ ബുധനാഴ്ച വൈകിട്ടുതന്നെ കണക്കുകൂട്ടലിലേക്ക് തിരിഞ്ഞു.

വിവിധ മുന്നണികൾ പ്രാദേശിക കമ്മിറ്റികൾ യോഗംചേർന്ന് വോട്ട് ശതമാനം വിലയിരുത്തി. പോളിങ് ശതമാനത്തിലെ കുറവ് നിർണായകമായ ചില വാർഡുകളിലെയും ഡിവിഷനുകളിലെയും ഫലത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2020ൽ 73.83 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 70.35 ശതമാനമായി കുറഞ്ഞു. 2020ൽ തദ്ദേശതെരഞ്ഞെടുപ്പ് കോവിഡ് ഭീതിയെത്തുടർന്ന് ഉടലെടുത്ത സാഹചര്യങ്ങൾ നിലനിന്നിട്ടും ഇതിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.

പലയിടങ്ങളിലും ഡീലിമിറ്റേഷന്‍റെ ഭാഗമായി വെട്ടിക്കുറക്കലും കൂട്ടലുകളും വാർഡുകളിലെ വർധനയും ഉണ്ടായതിനാൽ ഫലം പ്രവചനാതീതമായതായും വിലയിരുത്തലുണ്ട്. ദൂരെസ്ഥലങ്ങളിൽ നിന്നും വോട്ടുചെയ്യാനെത്തിയപ്പോൾ ലിസ്റ്റിൽ പേരില്ലാതെ മടങ്ങിയവരും സ്ഥിരമായി വോട്ടുചെയ്തിരുന്ന ബൂത്തിൽനിന്നും ഡീലിമിറ്റേഷന്‍റെ ഭാഗമായി മറ്റു ബൂത്തുകളിലേക്ക് മാറിയവരും നിരവധിയാണ്. അതിനാൽതന്നെ വോട്ട് എവിടെയാണെന്ന് തിരിച്ചറിയാതെ വോട്ട് ചെയ്യാതെ മടങ്ങിയവരുമുണ്ട്.

ഇത്തവണ ജില്ലയിൽ പല വാർഡുകളിലും ഡിവിഷനുകളിലും അപരന്മാരെക്കാൾ മുന്നണിക്കിടയിലെ ശീതസമരങ്ങൾ പലയിടത്തും വോട്ടൊഴുക്കിനെ സ്വാധീനിച്ചതായും ചില പ്രവർത്തകർ വിലയിരുത്തുന്നു. പാർട്ടികളുടെ സ്ഥിരം വോട്ടുകളിൽ ചോർച്ചയില്ലെന്നാണ് ഇടതുമുന്നണി വിലയിരുത്തൽ.

അതേസമയം, വോട്ടുമാറ്റം ഏത് വിഭാഗത്തിലാണെന്ന് കൃത്യമായി മനസിലാക്കാനുള്ള ശ്രമത്തിലാണ് മറ്റു മുന്നണികൾ. ശനിയാഴ്ച നടക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി ഒരുമാസം നീണ്ട പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ സ്ഥാനാർഥികൾ ഇപ്പോൾ മുഴുവൻ വിശ്രമത്തിലാണ്. ക്ഷീണംമാറാൻ പലരും വീട്ടിൽതന്നെ ഒതുങ്ങിക്കഴിഞ്ഞു. ഫലം പുറത്തുവരുന്നതിന് ഇനിയും രണ്ടുദിവസം കാത്തിരിക്കണമെന്ന നിരാശയിലാണ് ചില സ്ഥാനാർഥികൾ.

Tags:    
News Summary - local body election in trivandrum; Decrease in voting percentage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.