ഓച്ചിറ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടയനമ്പലം യൂനിറ്റ് ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് വൈ. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഡി. വാവാച്ചൻ, എം.എം. യൂനുസ് കുഞ്ഞ്, ധനേഷ് കൃഷ്ണ, സ്വാമിനാഥൻ, സുഭദ്രാ കുമാരി, എൻ.കെ. ഷാജഹാൻ, ബി. ഹരികുമാർ, ഷിഹാബ്, എം. സോമൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വൈ. ബഷീർ (പ്രസി.), എൻ.കെ. ഷാജഹാൻ (ജന. സെക്ര.), സോമൻപിള്ള (ട്രഷ.), ഷിഹാബ് (വൈ. പ്രസി.), ഹരി, ജയ (സെക്ര.). ശ്രീനാരായണ ദിവ്യ പ്രബോധനം ഓച്ചിറ: ശ്രീനാരായണ ഗുരുകുലം 6163 -ാം നമ്പർ ശാഖയുടെ വാർഷികാഘോഷ ഭാഗമായി പുതുപ്പള്ളി, വാരണ പ്പള്ളി വിശ്വഗുരു ശ്രീനാരായണ ധ്യാന പഠന കേന്ദ്രത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ബുധനാഴ്ച ആരംഭിക്കും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ധ്യാനാചാര്യനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.