ഓച്ചിറ: ചിങ്ങേലി പരമഹംസ ബ്രഹ്മാന്ദ ശിവപ്രഭാകര സിദ്ധ യോഗീശ്വര ആശ്രമത്തിലെ ഭാഗവത 24ന് ആരംഭിച്ച് 31ന് സമാപിക്കും. 24ന് ഭൂമാനന്ദ സ്വാമി ഭദ്രദീപ പ്രതിഷ്ഠ നിർവഹിക്കുമെന്ന് മഠാധിപതി രമാദേവിഅമ്മ, ഹരീഷ് വൈദ്യൻ, ബിന്ദു വയലിൽ എന്നിവർ അറിയിച്ചു. തൊഴിൽരഹിത വേതനം രേഖകളുടെ പരിശോധന ഓച്ചിറ: ഓച്ചിറ പഞ്ചായത്തിൽനിന്ന് 6/2021 മുതൽ 1/2022 വരെയുള്ള തൊഴിൽരഹിത വേതന വിതരണം ചെയ്യുന്നതിനായി ഗുണഭോക്താക്കളുടെ രേഖകളുടെ പരിശോധന ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പഞ്ചായത്ത് ഓഫിസിൽ നടക്കും. രേഖകൾ ഹാജരാക്കാത്തവരുടെ വേതനം തടയുമെന്ന് സെക്രട്ടറി അറിയിച്ചു. ചിത്രം- പ്രതിഷേധ കൂട്ടായ്മ ഓച്ചിറ: ക്ലാപ്പന വരവിള ബ്രദേഴ്സ് ലൈബ്രറിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ സാമൂഹ്യ വിരുദ്ധ ആക്രമണത്തിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് അഡ്വ. പി.ബി. ശിവൻ ഉദ്ഘാടനം ചെയ്തു. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. വി.പി. ജയപ്രകാശ് മേനോൻ, കെ. മോഹനൻ, സുരേഷ് വെട്ടുകാട്ട്, രാമചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, വത്സൻ, പഞ്ചായത്ത് മെംബർമാരായ അംബുജാക്ഷി, രാജു, ഷീജ, സിന്ധു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.