കുന്നിക്കോട്: ജവഹർ ബാൽ മഞ്ച് തലവൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈ വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോഓഡിനേറ്റർ രാഹുൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പത്തനാപുരം : കർഷക കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയും പത്തനാപുരം പൊലീസും ചേർന്ന് സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജെ.കെ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. പത്തനാപുരം സി.ഐ ജയകൃഷ്ണൻ, എസ്.ഐ അരുണ്‍ എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടു. സലാഹുദ്ദീൻ, റിയാസ് കാര്യാട്ട്, മോഹനചന്ദ്രൻ പിള്ള തലവൂർ, നൗഷാദ് ഇടത്തറ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.