ചടയമംഗലം: ചടയമംഗലത്ത് ഹോട്ടലുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മംഗലാപുരം സ്വദേശി ഹോട്ടൽ ജീവനക്കാരൻ ഇർഷാദി(30)നെയാണ് പൊലീസ് കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ആറിന് ചടയമംഗലം കുരിയോട് പ്രവർത്തിക്കുന്ന സ്പൈസി ഹോട്ടലുടമയായ സക്കീർ ഹുസൈനെയാണ് ഹോട്ടലിൽ മന്തി ഉണ്ടാക്കുന്ന ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തിയത്.
മന്തി ഉണ്ടാക്കുന്ന അരി വരുന്ന ചാക്കിലുള്ള കൂപ്പൺ ഇർഷാദ് എടുത്തുവെച്ചത് ഹോട്ടലുടമയായ സക്കീർ ഹുസൈൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹോട്ടൽ ജീവനക്കാർക്ക് താമസിക്കാൻ നൽകിയിരുന്ന വീടിന്റെ മുകളിലെ നിലയിൽ താമസിച്ചുവന്നിരുന്ന ഇർഷാദ് മുറിയിൽ വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയശേഷം ചടയമംഗലത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ രക്ഷപ്പെട്ട ഇർഷാദിനെ മണ്ണന്തല പൊലീസാണ് ചടയമംഗലം പൊലീസിന് പിടികൂടി കൈമാറിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.