കുളത്തൂപ്പുഴയില്‍ സൂര്യാതപത്തില്‍ വീട്ടമ്മയുടെ കൈക്ക് പൊള്ളലേറ്റ നിലയില്‍
കുളത്തൂപ്പുഴ: വേനല്‍ കടുത്ത് താപനില ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കുളത്തൂപ്പുഴയില്‍ സൂര്യാതപത്തില്‍ വീട്ടമ്മക്ക് പൊള്ളലേറ്റു. കുളത്തൂപ്പുഴ സ്വദേശി ബിന്ദു(47)വിനാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് കൈകള്‍ക്ക് പൊള്ളലേറ്റത്. ബാങ്ക് ഇടപാടുകള്‍ക്കായി കുളത്തൂപ്പുഴയെത്തിയ വീട്ടമ്മ തിരികെ മടങ്ങാനായി നില്‍ക്കവെയാണ് ഇരു കൈകളിലും പുകച്ചില്‍ അനുഭവപ്പെട്ടത്. ഉടന്‍ വെയിലത്തുനിന്ന് മാറി വ്യാപാരശാലക്കുള്ളിലേക്ക് കടന്നെങ്കിലും ഇടതു കൈത്തണ്ടയില്‍ പൊള്ളി കുമിള വന്നതോടെയാണ് സൂര്യാതപം ഏറ്റതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. പകല്‍ സമയം അതികഠിനമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ പതിനൊന്നു മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കുട്ടികളെയടക്കം വെയിലില്‍ കളിക്കാനോ നടക്കാനോ അനുവദിക്കരുതെന്നും നിർജലീകരണം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.