കണ്ണനല്ലൂർ: കണ്ണനല്ലൂർ എം.ഇ.എസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച കൊറ്റംകുളങ്ങര ഗവ. വോക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഹ്യൂബർട്ട് ആന്‍റണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. എം. അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. എ. നിസാം, പ്രിൻസിപ്പൽ കെ. നസീമ, എ. ഹസ്ബുള്ള, എ. സീനത്ത്, ഐ. അനീഷ്, കെ. ഷാജഹാൻ, വി.കെ. സുനിത എന്നിവർ സംസാരിച്ചു. സീ കേരള ലിറ്റിൽ ചാമ്പ്യൻ സെമിഫൈനലിസ്റ്റ് മാസ്റ്റർ തെഹ്സീനെ ചടങ്ങിൽ ആദരിച്ചു. പരവൂർ: പരവൂർ മുനിസിപ്പൽതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം ഗവ. എൽ.പി.എസ് കോട്ടപ്പുറത്ത് മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീജ നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീലാൽ കുട്ടികൾക്ക് സമ്മാനപ്പൊതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.