വാർഷികം

കുണ്ടറ: വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടറ യൂനിറ്റ് വാർഷികസമ്മേളനം നടന്നു. ജില്ല പ്രസിഡന്‍റ്​ എസ്​. ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, മേഖല പ്രസിഡന്‍റ്​ ആന്‍റണി പാസ്​ചർ, മേഖല ട്രഷറർ ബി. സ്റ്റാഫോർഡ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മികച്ച വിദ്യാർഥിനികൾക്ക് കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു, പ്രസിഡന്‍റ്​ സി.ബി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എൽ. അനിൽകുമാർ, സെക്രട്ടറി പി.ആർ. അഖിലേഷ്, ട്രഷറർ എ. നാസിമുദ്ദീൻ, എസ്​. ഭദ്രൻ, എച്ച്. സഹദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ബി. അനിൽകുമാർ (പ്രസി.), എൽ. അനിൽകുമാർ (ജന. സെക്ര.), നാസിമുദ്ദീൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സർഗോത്സവം നാളെ കുണ്ടറ: പെരിനാട് ഗവ. ഹയർസെക്കൻഡറി സ്​കൂളിലെ അവധിക്കാല സർഗോത്സവം 'മഞ്ചാടിക്കൂട്ടം' തിങ്കളാഴ്ച തുടങ്ങി 31ന് അവസാനിക്കും. തിങ്കളാഴ്ച രാവിലെ 10ന് പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ക്യാമ്പ് ഡയറക്ടർ ആർ. തുളസി ഉദ്ഘാടനം ചെയ്യും. ജൂൺ ഒന്നിന് പ്രവേശനോത്സവം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും. പ്രവർത്തന പരിപാടിയുടെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എം.എൽ.എ. നിർവഹിക്കും. കുട്ടികളുടെ അറിവും ജീവിത നൈപുണികളും വർധിപ്പിക്കാനാണ് മഞ്ചാടിക്കൂട്ടമെന്ന് പി.ടി.എ പ്രസിഡന്‍റ്​ ബി. സുനിൽ, വൈസ്​ പ്രസിഡന്‍റ്​ എസ്​. സുനിൽകുമാർ, എസ്​.എം.സി ചെയർമാൻ എസ്​. കിഷോർ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.