റെജി വർഗീസ്
കൊട്ടാരക്കര: ആസിഡ് ഉള്ളിൽ ചെന്ന് അമ്പലക്കര കണ്ണംകുളം നിരപ്പുവിളയിൽ ലീലാമ്മ(60) മരിച്ച സംഭവത്തിൽ മകൻ റെജി വർഗീസിനെ(37) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. റെജി വർഗീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് ലീലാമ്മ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും കൊട്ടാരക്കര പൊലീസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ലീലാമ്മയെ റെജി കഠിനമായി മർദ്ദിച്ചിരുന്നു. തുടർന്നാണ് ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ ലീലാമ്മയെ കണ്ടെത്തിയതും ചികിത്സയിലിരിക്കെ മരിച്ചതും. മർദ്ദനമേറ്റതിന്റെ അടയാളങ്ങൾ മൃതദേഹത്തിൽ കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.