വര്‍ഗീസ്
Posted On
date_range Updated On
date_range ബന്ധുവായ യുവാവിനെ ആക്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍
ഇരവിപുരം: വീട്ടില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. മയ്യനാട് വയലില്‍ വീട്ടില്‍ വര്‍ഗീസ് (57) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ബന്ധുവായ യുവാവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
സെപ്റ്റംബർ 29ന് രാത്രി മദ്യപിച്ചെത്തിയ യുവാവും പ്രതിയും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
ഇരവിപുരം ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, ദിലീപ്, സക്കീര്‍, എ.എസ്.ഐ ശ്യാം, സി.പി.ഒ മനോജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.