പിടിച്ചെടുത്ത ക്യാരി ബാഗുകൾ
കൊല്ലം: കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിൽ നടത്തിയ റെയ്ഡിൽ 2000 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.ചാമക്കടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ രഹസ്യ ഗോഡൗണിൽ നിന്നാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കോട്ട് ചെയ്ത പേപ്പർ കപ്പ് , പ്ലാസ്റ്റിക് സ്ട്രാ , പ്ലാസ്റ്റിക് വാഴയില തുടങ്ങിയവ കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ പിഴ ചുമത്തി ലൈസൻസ് ക്യാൻസൽ ചെയ്യുന്നത് ഉൾപ്പടെ തുടർ നടപടികൾ സ്വീകരിക്കും.
വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും ഗോഡൗണുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേഷനിലെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി.സാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറന്മാരായ അശ്വതി ശങ്കർ , ആശ, പ്രിയ റാണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.