മുഹമ്മദ് അനീസ്, ഷാനുർ, സെയ്ദലി
കൊല്ലം: എക്സൈസ് റേഞ്ച് പരിധിയിൽ കേരളപുരത്ത് വൻ ലഹരിവേട്ട. രണ്ട് കാറിുകളിലായി കടത്തിയ 48 ഗ്രാം എം.ഡി.എം.എയും 14 ഗ്രാം കഞ്ചാവും പിടികൂടി. തട്ടാമല ത്രിവേണി 12 മുറിനഗർ വീട്ടിൽ മുഹമ്മദ് അനീസ് (25), വാളത്തുങ്കൽ ഹൈദ്രാലി നഗർ 17 ൽ വെളിയിൽ പുത്തൻവീട്ടിൽ ഷാനു എന്ന ഷാനുർ (31), വാളത്തുങ്കൽ തവളയന്റഴികത്ത് വീട്ടിൽ സെയ്ദലി (26) എന്നിവരാണ് പിടിയിലായത്.
കൂടെയുണ്ടായിരുന്ന വാളത്തുങ്കൽ സനോജ് മൻസിൽ മനോഫർ (35) സ്ഥലത്തുനിന്ന് ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. ബംഗുളൂരുവിൽ നിന്ന് എം.ഡി.എം.എ വൻതോതിൽ വാങ്ങി കുണ്ടറ കേരളപുരം കരിക്കോട് ഭാഗങ്ങളിൽ കോളജ് വിദ്യാർഥികൾക്ക് നൽകുന്നതായി കൊല്ലം റേഞ്ച് ഇൻസ്പെക്ട്ടർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
വിപണിയിൽ 2 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ ആണ് പിടികൂടിയത്. ഓടിപ്പോയ മനോഫറിനെതിരെ അന്വേഷണം നടന്നുവരികയാണ്. കൊല്ലം റേഞ്ച് ഇൻസ്പെക്ട്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷഹാലുദ്ദീൻ, വിനോദ്, പ്രിവന്റീവ് ഓഫിസർ ഹരികൃഷ്ണൻ, അനീഷ് കുമാർ, ജ്യോതി, ഷഫീഖ്, നാസർ, സിവിൽ എക്സൈസ് ഓഫിസർമാരായ, സാലിം, ആസിഫ്, ജിത്തു, ഗോകുൽ, ഉണ്ണികൃഷ്ണൻ വനിത സിവിൽ എക്സൈസ് ഓഫിസറായ പ്രിയങ്ക എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.