കൊല്ലം: യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്പിച്ചയാള് അറസ്റ്റില്‍. പാരിപ്പള്ളി കോട്ടയ്ക്കേറം കിഴക്കേവിള വീട്ടില്‍ മഞ്ചേഷ് (32) ആണ് പിടിയിലായത്.
കടമ്പാട്ട്കോണം കഴുത്തുമൂട് സ്വദേശിയായ അജേഷിനേ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. 20ന് ഓട്ടോ ൈഡ്രവറായ പ്രതിയുടെ പിതാവും അജേഷുമായി ഓട്ടോയില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് മഞ്ചേഷ് അജേഷിെൻറ വീട്ടില്‍ ആയുധവുമായി എത്തി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കാപ്പ പ്രകാരം മുമ്പ് കരുതല്‍ തടങ്കല്‍ അനുഭവിച്ചിട്ടുണ്ട്.
പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ. അല്ജബാറിെൻറ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അനൂപ് പി. നായര്‍, രാമചന്ദ്രന്, എ.എസ്.ഐ അഖിലേഷ്, സി.പി.ഒ അജു ഫെര്‍ണാണ്ടസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.