representational image

മൈനാഗപ്പള്ളിയുടെ ചിരകാല സ്വപ്നം യാഥാർഥ്യത്തിലേക്ക്

മൈനാഗപ്പള്ളി: ശാസ്താംകോട്ട, കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൈനാഗപ്പള്ളിയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിർമാണത്തിന് ഭരണാനുമതി. 49.98 കോടിയുടെ അനുമതി ലഭിച്ചതായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അറിയിച്ചു.

നിർമാണത്തിന് സ്ഥലം ഏറ്റെടുപ്പ് നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. സര്‍വേ നടപടികള്‍ക്കായി സ്പെഷല്‍ ടീമിനെ നിയമിക്കും.

സര്‍വേ പൂര്‍ത്തിയാകുന്നതിനൊപ്പം ഉടമകളില്‍നിന്നും വസ്തു ഏറ്റെടുത്ത് നിര്‍മാണം ആരംഭിക്കാനാണ് തീരുമാനം. മാളിയേക്കലില്‍ മേല്‍പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. രണ്ട് മേല്‍ പാലങ്ങളും പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗതരംഗത്തും വികസനരംഗത്തും വന്‍ മാറ്റം ഉണ്ടാകും.

മൈനാഗപ്പള്ളി തടത്തില്‍ മുക്കില്‍ റെയില്‍വേ മേൽപാലം നിർമിക്കുന്നതിന് അനുമതി ലഭിച്ചതോടെ ജനങ്ങളുടെ ചിരകാല സ്വപ്നവും പൂവണിയുകയാണ്.  

Tags:    
News Summary - Mainagapally's dream has come true

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.