ഉപജീവനമാര്‍ഗം സംരക്ഷിച്ചുള്ള വികസനത്തിന് മുഖ്യപരിഗണന –മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: കൊല്ലം-ചെങ്കോട്ട പാത വികസനത്തി​െൻറ ഭാഗമായ കല്ലുംതാഴം-കരിക്കോട്-കുണ്ടറ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ ഉപജീവനമാര്‍ഗം നഷ്​ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുമായും രാഷ്​ട്രീയ പാര്‍ട്ടി നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

നഷ്​ടപരിഹാരവും വ്യാപാരികളുടെ പുനരധിവാസവും സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാര്‍ നീതിപൂര്‍വം പരിഹരിക്കും. മൂന്നാംകുറ്റി, കോയിക്കല്‍ പ്രദേശങ്ങളിലെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുംദിവസങ്ങളില്‍ യോഗം ചേരുമെന്നും അവർ പറഞ്ഞു.

കൊറ്റങ്കപഞ്ചായത്ത് പ്രസിഡൻറ് വിനിതാകുമാരി, സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ്ബാബു, തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ്​ ഡയറക്ടര്‍ ഷേഖ് പരീദ്, നാഷനല്‍ ഹൈവേ ബൈപാസ് വിഭാഗം അസി.എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എന്‍.എസ്. ജ്യോതി, ടി.കെ.എം എൻജിനീയറിങ് കോളജ് സിവില്‍ വിഭാഗം മേധാവി സിറാജുദ്ദീന്‍ എന്നിവർ ചര്‍ച്ചയിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.