ന്യൂനമര്‍ദം: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കം

കൊല്ലം: തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍ദം ശ​ക്തി​പ്രാ​പി​ച്ച്​ അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍ദ​മാ​കു​മെ​ന്ന റി​പ്പോ​ര്‍ട്ടി​നെ തു​ട​ര്‍ന്ന് ജി​ല്ല​യി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് മു​ന്നൊ​രു​ക്ക​മാ​യ​താ​യി ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്.

തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്നും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ക​ട​ലി​ല്‍ പോ​കു​ന്ന​ത് പൂ​ര്‍ണ​മാ​യും നി​രോ​ധി​ച്ചു. അ​വ​ശ്യ സ​ര്‍വി​സു​ക​ളാ​യ വൈ​ദ്യു​തി ബോ​ര്‍ഡ്, ഫി​ഷ​റീ​സ്, പൊ​ലീ​സ്, റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ള്‍ 24 മ​ണി​ക്കൂ​ര്‍ ക​ണ്‍ട്രോ​ള്‍ റൂം ​പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു.

മ​റൈ​ന്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ൻ​റ്, ഫി​ഷ​റീ​സ് വി​ഭാ​ഗ​ങ്ങ​ള്‍ ക​ര​യി​ലും ക​ട​ലി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. കോ​സ്​​റ്റ​ല്‍ പൊ​ലീ​സ് ജാ​ഗ്ര​ത​സ​മി​തി മു​ഖേ​ന ക​ട​ലി​ല്‍ പോ​യ​വ​രെ തി​രി​കെ എ​ത്തി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ആ​ളു​ക​ളെ മാ​റ്റി പാ​ര്‍പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ മു​ന്‍കൂ​ര്‍ മാ​റ്റി പാ​ര്‍പ്പി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി. ക​ല്ല​ട​യാ​ര്‍, പ​ള്ളി​ക്ക​ലാ​ര്‍ തീ​ര​ങ്ങ​ളി​ല്‍ അ​തി​ജാ​ഗ്ര​ത പു​ല​ര്‍ത്തി വ​രു​ന്നു. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ആം​ബു​ല​ന്‍സ്, ക്രെ​യി​ന്‍, എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​ള്‍പ്പെ​ടെ വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളെ മാ​റ്റി പാ​ര്‍പ്പി​ക്കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി. വൈ​ദ്യു​തി വ​കു​പ്പ് ഫീ​ല്‍ഡ് ജീ​വ​ന​ക്കാ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​ഹി​തം സ​ജ്ജ​മാ​യി​ട്ടു​ണ്ട്.

പൊതുജനങ്ങള്‍ ശ്രദ്ധിക്കാന്‍

•പൊതുജനങ്ങള്‍ പരമാവധി വീട്ടിനുള്ളില്‍തന്നെ കഴിയാന്‍ ശ്രദ്ധിക്കണം.

•പ്രളയ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന മേഖലയിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണം.

•പുഴ, തോട്, ബീച്ച് എന്നിവിടങ്ങളില്‍ ഇറങ്ങരുത്.

•മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

•പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ അല്ലാതെ ആരും ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്.

•തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സ്ഥാനാര്‍ഥികളും രാഷ്​ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

•അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ 1077 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ആശങ്കയില്ലാതെ അടിയന്തര ഘട്ടങ്ങളില്‍ സമചിത്തതയോടെ പ്രവര്‍ത്തിക്കാന്‍ ഏവരും സന്നദ്ധത കാട്ടണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.