നാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ള​റി​ഞ്ഞ് സ്ഥാ​നാ​ർ​ഥികൾ

കാമ്പസുകളിൽ ആവേശമായി പ്രേമചന്ദ്രന്‍

കൊ​ല്ലം: കാ​മ്പ​സു​ക​ളി​ൽ ആ​വേ​ശം പ​ക​ര്‍ന്ന് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍. ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്​​സി​ങ്​ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു ആ​ദ്യ സം​വാ​ദം. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​ല്‍നി​ന്ന് സ​ര്‍ക്കാ​ര്‍ കോ​ള​ജാ​ക്കി നി​ല​നി​ര്‍ത്താ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

 

തു​ട​ര്‍ന്ന് വ​ലി​യ കൂ​മ്പാ​യി​ക്കു​ള​ത്ത​മ്മ കോ​ള​ജ്, സി.​എ​ച്ച്.​എം.​എം കോ​ള​ജ്, യു.​കെ.​എ​ഫ് കോ​ള​ജ്, യൂ​നി​വേ​ഴ്സി​റ്റി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, പ​ര​വൂ​ര്‍ ഐ.​ടി.​ഐ, പ​ര​വൂ​ര്‍ എ​സ്.​എ​ന്‍ കോ​ള​ജ്, കൊ​ട്ടി​യം എ​ന്‍.​എ​സ്.​എ​സ് കോ​ള​ജ്, കൊ​ല്ലം മ​ന​യി​ല്‍ കു​ള​ങ്ങ​ര വ​നി​ത ഐ.​ടി.​ഐ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. കാ​മ്പ​സു​ക​ളി​ലെ പു​തി​യ വോ​ട്ട​ര്‍മാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍ജ്ജ​വ​ബോ​ധ​ത്തോ​ടെ പ്ര​തി​ക​രി​ക്കും എ​ന്നും പ​ര്യ​ട​ന​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. യു.​ഡി.​എ​സ്.​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കാ​മ്പ​സ് സ​ന്ദ​ര്‍ശ​നം ഒ​രു​ക്കി​യ​ത്. ബു​ധ​നാ​ഴ്ച വി​വി​ധ ക​മ്പ​നി​ക​ൾ, ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ, ഭൂ​ത​ക്കു​ളം കൂ​നം​കു​ളം എ​ന്‍.​ടി എ​ന്‍റ​ര്‍പ്രൈ​സ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തും.

സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുകേഷ്

കൊ​ല്ലം: കൊ​ല്ലം തൊ​ഴി​ലാ​ളി​ക​ളു​ടെ ജി​ല്ല​യാ​ണെ​ന്നും അ​വ​രോ​ട് മു​ഖ​ദാ​വി​ൽ വോ​ട്ട് ചോ​ദി​ക്കു​ന്ന​ത് പ്ര​ത്യേ​ക സ​ന്തോ​ഷ​മാ​ണെ​ന്നും കൊ​ല്ലം പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​മു​കേ​ഷ്. ചൊ​വ്വാ​ഴ്ച ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ച​യാ​യ​ത്തു​ക​ളി​ലെ പൊ​തു സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ല മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യു​മെ​ല്ലാം നേ​രി​ട്ടു​ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

 

കേ​ര​ളം കേ​ര​ള​മാ​യി നി​ല​നി​ർ​ത്താ​ൻ എ​ൽ.​ഡി.​എ​ഫി​ന് മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ വെ​ളി​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ട്ടി​വ​യി​ലെ പ​ല​യി​ട​ങ്ങ​ളാ​യി സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഓ​രോ സ്വീ​ക​ര​ണ യോ​ഗ​ത്തി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം ആ​വേ​ശ​പൂ​ർ​വ്വ​മാ​യി​രു​ന്നു.

റോഡ് ഷോയുമായി എൻ.ഡി.എ

കൊല്ലം: റോഡ് ഷോയുമായി എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. കൊട്ടിയം ജങ്​ഷനിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. റോഡ് ഷോ ദേശീയപാതയിലൂടെ മേവറത്തെത്തി പള്ളിമുക്ക് ചിന്നക്കട വഴി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ സമാപിച്ചു.

 

അന്ദവല്ലീശ്വരം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തരോട് കൃഷ്ണകുമാർ ആദ്യം വോട്ട് അഭ്യർഥന നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ബി.ഡി.ജെ.എസ് ജില്ല ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരും സ്ഥാനാർഥിയെ തുറന്ന വാഹനത്തിൽ അനുഗമിച്ചു. ഇന്ന് കുണ്ടറ നിയമസഭാ മണ്ഡലത്തിലാണ് കൃഷ്ണകുമാറിന്റെ പ്രകടനം.

Tags:    
News Summary - Lok Sabha Election Campaign Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.