കോ​ർ​പ​റേ​ഷ​നി​ലെ അ​ഴി​മ​തി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജ​ന​കീ​യ പ്ര​തി​രോ​ധ മാ​ർ​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തദ്ദേശ ഭരണം സി.പി.എം അണികളെ തീറ്റിപ്പോറ്റാനുള്ള മാർഗമാക്കി -കെ. മുരളീധരൻ

കൊല്ലം: സി.പി.എമ്മിന് അണികളെ തീറ്റിപ്പോറ്റാനും പണമുണ്ടാക്കാനുമുള്ള മാർഗമായി തദ്ദേശ ഭരണം മാറിയെന്ന് കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരൻ എം.പി. കൊല്ലം കോര്‍പറേഷനിലെ സാര്‍വത്രിക അഴിമതിക്കെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രതിരോധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ട സ്ത്രീകളുടെ കുടുംബശ്രീ ഫണ്ടിൽനിന്ന് പോലും ലക്ഷങ്ങൾ അടിച്ചുമാറ്റിയ സി.പി.എമ്മുകാർ പൊതുസമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടിവരും. യു.ഡി.എഫ് ഭരണം വരുമ്പോൾ അഴിമതികൾ ഒന്നൊന്നായി ജനമധ്യത്തിൽ കൊണ്ടുവരും.

ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീര്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, കെ.പി.സി.സി എക്‌സി. അംഗം എ. ഷാനവാസ്ഖാന്‍, നേതാക്കളായ എ.കെ. ഹഫീസ്, പി. ജര്‍മിയാസ്, സൂരജ് രവി, കെ. ബേബിസണ്‍, എസ്. വിപിനചന്ദ്രന്‍, കൃഷ്ണവേണി ശര്‍മ, ജോർജ് ഡി. കാട്ടില്‍, എന്‍. ഉണ്ണികൃഷ്ണന്‍, അന്‍സര്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    
News Summary - Local administration- feeding cpm cadres -K Muralidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.