Posted On
date_range Updated On
date_range എൽ.ഡി.എഫ് കമ്യൂണിസ്റ്റ് മുന്നണിയായി –എൻ.സി.പി
കൊല്ലം: എൽ.ഡി.എഫ് എന്നത് ജനാധിപത്യ കക്ഷികൾക്ക് പ്രാതിനിധ്യമില്ലാത്ത സി.പി.എം-സി.പി.ഐ കക്ഷികൾ മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന കമ്യൂണിസ്റ്റ് മുന്നണി മാത്രമായി മാറിയതായി എൻ.സി.പി ജില്ല നേതൃയോഗം.
സ്ഥാനാർഥി നിർണയത്തിൽ എൻ.സി.പിയോട് കാട്ടിയത് കടുത്ത മര്യാദകേടും അധാർമികതയുമാണ്. 42 വർഷമായി മുന്നണിയുടെ ഭാഗമായ എൻ.സി.പിക്ക് മാന്യമായ ഒരു പരിഗണനയും നൽകാതെ അപമാനിക്കുകയായിരുന്നു.
ജില്ല പ്രസിഡൻറ് ആർ.കെ. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മകാരൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം താമരക്കുളം സലിം, എസ്. പ്രദീപ് കുമാർ, സലിം ബംഗ്ലാവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.