പിടിയിലായ പ്രതികൾ
ശാസ്താംകോട്ട: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിച്ച വ്യാജ പാസ് ഉപയോഗിച്ച് അനധികൃതമായി കരമണ്ണ് കടത്തുകയായിരുന്ന മൂന്നു ലോറികൾ ശൂരനാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ പിടികൂടി.
കഴിഞ്ഞ ദിവസം ശൂരനാട് കെ.സി.ടി മുക്കിൽ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് നടന്ന വാഹനപരിശോധനയിലാണ് കൊടുമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ സീലും ഒപ്പും പതിച്ച വ്യാജ പാസ് ഉപയോഗിച്ച് കരമണ്ണ് കടത്തിയവർ പിടിയിലായത്. പോരുവഴി ഇടയ്ക്കാട് സിദ്ധാർഥ ഭവനത്തിൽ അഖിൽ സിദ്ധാർഥ്, പോരുവഴി ഇടയ്ക്കാട് സജി നിവാസിൽ അഭിദേവ് എന്നീ വാഹന ഉടമകളെയും തൊടിയൂർ ഐക്കരവിളയിൽ സഞ്ജു, പതാരം രതീഷ് ഭവനിൽ രതീഷ്, തെങ്ങമം പ്ലാവിളയിൽ വീട്ടിൽ രതീഷ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്. മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബാക്കി രണ്ടു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ വ്യാജ പാസ് ഉപയോഗിച്ച് മണ്ണ് കടത്തുന്ന സംഘങ്ങൾ അതിർത്തി പ്രദേശങ്ങളിൽ സജീവമാണെന്നും തുടർന്നും പരിശോധന ശക്തമാക്കുമെന്നും ശൂരനാട് ഐ.എസ്.എച്ച്,ഒ എസ് . ശ്രീകുമാർ അറിയിച്ചു. എസ്.ഐ പ്രശാന്ത്, സി.പി.ഒ അരുൺരാജ്, വി. ബിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.