ജയമോൾ
കുന്നിക്കോട്: ശുചിമുറിക്കുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. പിതാവിൻെറ പരാതിയെ തുടർന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇളമ്പല്‍ കോട്ടവട്ടം വളവുകാട് താന്നിക്കൽവീട്ടിൽ ജോമോന് മാത്യുവിെൻറ ഭാര്യ ജയമോൾ (34) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടിലെ ശുചിമുറിയില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി അവശനിലയിലായിരുന്നു. ഉച്ചക്ക് ആഹാരം കഴിക്കുന്നതിനിടെ ജയയും ഭർത്താവും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു.
റെയില്‍വേയിലെ മസ്ദൂര്‍ ജീവനക്കാരനായിരുന്നു ജോമോന്. ഉച്ചക്കുശേഷം ശുചിമുറിക്കുള്ളില്‍ കയറിയ ജയയെ എറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുനലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ െവച്ചാണ് ജയ മരിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജോമോനെ ജയയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: ഡില്‍നാ സാറാ ജോമോന്, ഫെബിന് മാത്യു ജോമോന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.