ഷൈജു
മദ്യപാനിയെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ വഴിയിലിറക്കി വിട്ട യുവാവ് മരിച്ചു
കുളത്തൂപ്പുഴ: ആശുപത്രിയില്‍നിന്ന് വീട്ടിലേക്കുള്ള ബസ് യാത്രക്കിടെ കെ.എസ്.ആർ.ടി.സി കണ്ടക്ടര്‍ മദ്യപാനിയെന്നാരോപിച്ച് പീഡിപ്പിക്കുകയും പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്ത ഭാരതീപുരം ശ്രീവിലാസത്തില്‍ അനി ഷൈജു (46) മരിച്ചു.
കരള്‍ രോഗത്തിന് ഏറെ നാളായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന അനി കഴിഞ്ഞ 20ന് സഹോദരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിെട ബസിലെ ആളൊഴിഞ്ഞ പിൻസീറ്റിൽ കിടന്നു. കണ്ടക്ടര്‍ മദ്യപാനിയാണെന്ന് മുദ്രകുത്തി ഇയാളെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ചികിത്സ രേഖകള്‍ കാട്ടിയിട്ടും നീതി ലഭിച്ചിെല്ലന്ന് ആക്ഷേപമുണ്ട്. ഇതേതുടര്‍ന്ന് കടുത്ത വിഷമത്തിലായിരുന്ന അനിയെ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സക്കിടെ കഴിഞ്ഞദിവസം മരിച്ചു.
രോഗത്തിെൻറ അവശതയില്‍ ബസ് ജീവനക്കാര്‍ മാനുഷിക പരിഗണന പോലും നൽകിയില്ലെന്നും സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സുമംഗല. മക്കള്‍: അഭിനന്ദ്, അഭിജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.