കു​ള​ത്തൂ​പ്പു​ഴ ഓ​ന്തു​പ​ച്ച​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വീ​ടി​നു സ​മീ​പ​മെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം

രാത്രി വീടിനുപിന്നിൽ കാട്ടാനക്കൂട്ടം; നാട്ടുകാർ ഭീതിയിൽ

കുളത്തൂപ്പുഴ: രാത്രിയിൽ വീടിനു പിന്നിൽ കാട്ടാനക്കൂട്ടമെത്തിയതോടെ ഭയപ്പാടോടെ നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചോഴിയക്കോട് ഓന്തുപച്ച പ്രദേശത്ത് കാടിറങ്ങി കാട്ടാനക്കൂട്ടമെത്തിയത്. കല്ലടയാറ് കടന്ന് ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം സമീപത്തെ റബ്ബർ തോട്ടത്തിലൂടെ രാത്രി ഒമ്പതരയോടെ പ്രദേശവാസിയായ ഷാജഹാന്‍റെ വീടിനു പിന്നിലേക്കെത്തി.

റബ്ബർ തോട്ടത്തിൽ മരക്കമ്പുകൾ ഓടിയുന്ന ശബ്ദം കേട്ട് സമീപവാസി നടത്തിയ എത്തിയപ്പോഴാണ് രണ്ട് ആനകൾ ഷാജഹാന്‍റെ വീടിനോട് ചേർന്നു പ്ലാവിനു സമീപം നിൽക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് ശബ്ദമുണ്ടാക്കി കാടിന് സമീപത്തേക്ക് ആനകളെ തുരത്തിയെങ്കിലും രാത്രി വൈകിയും ഇവ സമീപത്തെ തേക്കു പ്ലാന്‍റേഷനിൽ തന്നെ ആനകൾ നിൽപ്പുറപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും പുഴകടന്ന് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്കെത്തിയിരുന്നുവെങ്കിലും വീടുകൾക്കു സമീപത്തേക്ക് എത്തിയിരുന്നില്ല. എന്നാൽ വീടുകൾക്ക് സമീപത്തേക്ക് എത്തിയതോടെ രാത്രി പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയിലായി നാട്ടുകാർ. വനം വകുപ്പ് അടിയന്തിരമായി ഇടപെട്ട് കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിലെത്തുന്നത് തടയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags:    
News Summary - Wild Elephant Threat locals are terrified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.