മ​ല​യോ​ര​ഹൈ​വേ​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ മൈ​ല​മൂ​ട് ക​വ​ല​ക്ക് സ​മീ​പം ട്രെ​യി​ല​ർ ലോ​റി​യു​ടെ ച​ക്ര​ങ്ങ​ള്‍ ഊ​രി​ത്തെ​റി​ച്ച് വീ​ടി​ന്‍റെ ജ​നാ​ല​യും മു​ന്‍വ​ശ​ത്തെ തൂ​ണും ത​ക​ര്‍ന്ന നി​ല​യി​ല്‍

ട്രെയിലറിന്‍റെ പിൻചക്രം ഊരിത്തെറിച്ചു; വീടിനുള്ളിൽ പതിച്ച് കുഞ്ഞിന് പരിക്ക്

കു​ള​ത്തൂ​പ്പൂ​ഴ: മ​ല​യോ​ര ഹൈ​വേ​യി​ൽ ഓ​ട്ട​ത്തി​നി​ടെ ട്രെ​യി​ല​ർ ലോ​റി​യു​ടെ പി​ൻ ച​ക്ര​ങ്ങ​ളി​ലൊ​ന്ന് ഊ​രി​ത്തെ​റി​ച്ച് പാ​ത​യോ​ര​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ജ​നാ​ല​യും തൂ​ണും ത​ക​ർ​ത്തു. വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ഞ്ഞി​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30ഓ​ടെ മ​ട​ത്ത​റ-​കു​ള​ത്തൂ​പ്പു​ഴ പാ​ത​യി​ൽ മൈ​ല​മൂ​ട് ക​വ​ല​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ ലോ​റി​യു​ടെ പി​ന്‍ച​ക്ര​ങ്ങ​ളി​ലൊ​ന്നാ​ണ് വി​ട്ടു​മാ​റി മു​ന്നി​ലേ​ക്ക് ഉ​രു​ണ്ട് പാ​ത​യോ​ര​ത്തെ ന​സീം മ​ന്‍സി​ലി​ൽ അ​ബ്‌​ദു​ൽ സ​ലാ​മി​ന്‍റെ വീ​ട്ടി​ലേ​ക്ക് ശ​ക്ത​മാ​യി ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ ഭാ​ര്യ​യും മ​ക​ന്‍റെ കു​ഞ്ഞും ഉ​റ​ങ്ങി​ക്കി​ട​ന്ന മു​റി​യു​ടെ ജ​നാ​ല​യി​ലാ​ണ് ട​യ​ർ വ​ന്നി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ പൊ​ട്ടി കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്ത് പ​തി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തെ തൂ​ണും ത​ക​ര്‍ന്നു നി​ലം​പ​തി​ച്ചു. സം​ഭ​വ​മെ​ന്തെ​ന്ന​റി​യാ​തെ പ​ക​ച്ച വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം വ്യ​ക്ത​മാ​യ​ത്. പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ന്‍ കു​ള​ത്തൂ​പ്പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍കി.

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ലോ​റി 100 മീ​റ്റ​റി​ല​ധി​കം മു​ന്നോ​ട്ട് ഉ​രു​ണ്ട ശേ​ഷ​മാ​ണ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി നി​ര്‍ത്താ​നാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് മേ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Tags:    
News Summary - child injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.