ജനവാസ മേഖലയിൽനിന്ന് കാട്ടുമൃഗങ്ങളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള മിഷന് വൈല്‍ഡ് ലൈഫ് ഡ്രൈവ് പദ്ധതി കുളത്തൂപ്പുഴ പതിനാറേക്കറിൽ
സി. അജയപ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കുളത്തൂപ്പുഴ: ജനവാസ മേഖലയിലേക്ക് കടന്നെത്തുന്ന കാട്ടുമൃഗങ്ങളെ വനത്തിലേക്ക് തുരത്തി ഓടിക്കുന്നതിന് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൂട്ടായ ശ്രമം.
കുളത്തൂപ്പുഴ ടൗണിനു സമീപത്തടക്കം പകലും രാത്രിയും നിരന്തരം കാട്ടുപോത്തുകൾ കടന്നെത്തുന്നത് പ്രദേശവാസികൾക്കും അന്തർസംസ്ഥാന പാതയിലെ യാത്രക്കാർക്കും ഭീഷണിയായി മാറിയതോടെ പതിനാറേക്കർ റെസിഡൻറ്സ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കാടുവിട്ടിറങ്ങി ജനവാസ മേഖലക്ക് സമീപത്ത് നിലയുറപ്പിച്ചിരിക്കുന്ന ആന, കാട്ടുപോത്ത് എന്നിവയെ വനത്തിലേക്ക് തുരത്തുന്നതിനുവേണ്ടി നടപ്പിലാക്കുന്ന ‘മിഷന് വൈല്‍ഡ് ലൈഫ് ഡ്രൈവ് പദ്ധതി നടപ്പിലാക്കുകയായിരുന്നു. മരുതിമൂട് മുതല്‍ 16 ഏക്കര്‍വരെയുള്ള ജനവാസ മേഖലക്ക് ചുറ്റും വനം വകുപ്പ് അഞ്ചല്‍ വനം റേഞ്ച് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സൗരോര്‍ജവേലി നിർമാണം പൂര്‍ത്തിയാക്കിയാണ് പദ്ധതി ഒരുക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 16 ഏക്കറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.