കുളത്തൂപ്പുഴ: അന്തര്‍സംസ്ഥാനപാതയില്‍ എതിര് ദിശയിലെത്തിയ വാഹനത്തിന് വശം നല്കവേ നിയന്ത്രണം വിട്ട കാർ പാതയോരത്തെ വൈദ്യുതി തൂണിലിടിച്ച് തകര്‍ന്നു. കഴിഞ്ഞ ദിവസം വൈകീട്ട് തിരുവനന്തപുരം-ചെങ്കോട്ട പാതയില്‍ കുളത്തൂപ്പുഴക്ക് സമീപം ആനവട്ടചിറയിലായിരുന്നു അപകടം.
തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ വളവില്‍ െവച്ച് എതിര്‍ദിശയില്‍ നിന്നുമെത്തിയ ലോറിക്ക് വശം നല്കെവയാണ് നിയന്ത്രണം വിട്ടത്. കാറിെൻറ മുന്‍വശം തകര്‍ന്നുവെങ്കിലും യാത്രികര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം അപകടത്തില്‍പെട്ട വാഹനം വര്‍ക്ക്ഷോപ്പിലേക്ക് മാറ്റി.
മലയോര ഹൈവേ കടന്നുപോകുന്ന ഭാഗം വീതി കൂട്ടി പുനര്‍ നിര്‍മിച്ചതോടെ വളവും തിരിവുമുള്ള പാതയിലൂടെ വാഹനങ്ങള്‍ അമിത വേഗത്തിലാണ് കടന്നുപോകുന്നതെന്നും വേഗനിയന്ത്രണം പാലിക്കാത്തതിനാല്‍ അപകടം പതിവായിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.