കൊല്ലം: സംവരണത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുഡുംബി സേവാസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സി. സുരേഷ് നയിക്കുന്ന പദയാത്രക്ക് ബുധനാഴ്ച ജില്ലയിൽ സ്വീകരണം നൽകും. സംസ്ഥാനത്തെ കുഡുംബി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സർക്കാർ കേന്ദ്രത്തിലേക്ക് ശിപാർശ ചെയ്യുക, അതുവരെ സംസ്ഥാന സർക്കാർ സർവിസിൽ ക്ലാസ് ഒന്ന് മുതൽ മൂന്ന് വരെയുള്ള തസ്തികകളിൽ ഒരു ശതമാനവും ക്ലാസ് നാല് തസ്തികയിൽ രണ്ട് ശതമാനവും ദേവസ്വം ബോർഡ് നിയമനങ്ങളിൽ മൂന്ന് ശതമാനവും ഉദ്യോഗ സംവരണം അനുവദിക്കുക, കേന്ദ്ര സർക്കാർ ഒ.ബി.സി വിഭാഗങ്ങളെ നാല് തട്ടുകളായി തിരിക്കുമ്പോൾ ഏറ്റവും പിന്നാക്കം നിൽക്കുന്ന കാറ്റഗറി നാലിൽ കുഡുംബി സമുദായത്തെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര.
ബുധനാഴ്ച വൈകീട്ട് അഞ്ചരക്ക് ചിന്നക്കടയിൽ പദയാത്രക്ക് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
12ന് തിരുവനന്തപുരത്ത് സമാപനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഖജാൻജി ഇ.എൽ. അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ് കെ.ആർ. ജയപ്രസാദ്, കൊല്ലം താലൂക്ക് യൂനിയൻ സ്റ്റേറ്റ് സെക്രട്ടറി എൻ. ബാലൻ, കൊല്ലം താലൂക്ക് പ്രസിഡന്റ് വി. വിജയകുമാർ, ബോർഡ് മെംബർ പി. രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.