കൊല്ലം: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായ കൊല്ലം-വാഗമണ്‍- മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിങ് കൊല്ലം ഡിപ്പോയില്‍ തുടങ്ങി. 1150 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒമ്പതിനാണ് യാത്ര.
രാവിലെ 05.15നു തുടങ്ങുന്ന യാത്ര കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം (പ്രഭാതഭക്ഷണം) എലപ്പാറ, വഴി വാഗമണില്‍. അഡ്വഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, (ഉച്ചയൂണ്) മൊട്ടക്കുന്ന് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയന്‍റ്, വെള്ളതൂവല്‍, ആനച്ചാല്‍ (രാത്രിഭക്ഷണം) വഴി ആദ്യ ദിനം മൂന്നാറില്‍ താമസം.
അടുത്ത ദിവസം രാവിലെ 8.30നു മൂന്നാറില്‍നിന്നും ആരംഭിക്കുന്ന യാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മാട്ടുപ്പെട്ടി ഡാം, എക്കോ പോയന്‍റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ഫ്ലവര്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിച്ച് വൈകിട്ട് ആറിന് മൂന്നാറില്‍ എത്തും. രാത്രി ഏഴിന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി പുലര്‍ച്ച രണ്ടിന് കൊല്ലത്ത് എത്തിച്ചേരും. ബുക്കിങിന്- 8921950903, 9496675635.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.